ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. ലൈഫ് പദ്ധതിയിൽ 2025 മാർച്ച് ആകുമ്പോൾ 5 ലക്ഷം വീടുകൾ പൂർത്തിയാക്കും.കുടുംബശ്രീയ്ക്ക് ബജറ്റിൽ മികച്ച പ്രഖ്യാപനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബശ്രീക്ക് 265 കോടി രൂപ നീക്കിവെച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര നയം രൂപീകരിക്കുo. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് വായ്പയെടുക്കാന്‍ അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസുകള്‍ ഇവിടെ ആരംഭിക്കുന്നത് ആലോചിക്കും. കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ നടപടിയെടുക്കും.
സഹകരണ മേഖലയ്ക്ക് 134.42 കോടി അനുവദിച്ചു. കശുവണ്ടി മേഖലയ്ക്ക് 53.36 കോടി രൂപ. കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് 30 കോടി, കൈത്തറി മേഖലക്ക് 59 കോടി, കയര്‍ വ്യവസായത്തിന് 107. 64 കോടി, ഖാദി വ്യവസായത്തിന് 14.8 കോടി, കെഎസ്ഐഡിസിക്ക് 127.5 കോടി രൂപയും അനുവദിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകുമെന്നും ധനമന്ത്രി പറഞ്ഞു.