തിരുവനന്തപുരം നിറമണ്‍കരയില്‍ ഹോണ്‍ മുഴക്കിയതിനു സര്‍ക്കാര്‍ ജീവനക്കാരനെ നടുറോഡില്‍ മര്‍ദ്ദിച്ച രണ്ടുപേരെ അറസ്റ്റു ചെയ്തു. കുഞ്ചാലുംമൂട് സ്വദേശികളായ അഷ്‌കര്‍, അനീഷ് എന്നീ പ്രതികൾ ഇരുവരും പൊലീസ് മുൻപാകെ കീഴടങ്ങുകയായിരുന്നുവെന്നും സൂചനയുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സഹോദരങ്ങളായ പ്രതികള്‍ ചേര്‍ന്ന് പ്രദീപിനെ മര്‍ദിച്ചത്. അക്രമം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതികളെ പിടികൂടാനാകാതെ വന്നതോടെ പൊലീസിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നീക്കമുണ്ടായത് .റിപ്പോർട്ടിൽ കരമന എസ്.ഐ സന്ധുവിനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. പരാതി കിട്ടിയിട്ടും കേസ് എടുക്കാതിരുന്ന ഗ്രേഡ് എഎസ്ഐ മനോജിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്യുകയും ചെയ്തു.
നടുറോഡിൽ പകൽ സമയത്ത് ബൈക്ക് യാത്രകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ കേസിൽ സമയബന്ധിതമായി കേസെടുക്കാതീരുന്നതിൽ മാധ്യമങ്ങളിലൂടെ പൊലീസിന് വിമർശമേൽക്കേണ്ടി വന്നുവെന്നും കമ്മീഷണറുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. സ്പെഷ്യൽ ബ്രാഞ്ചിൻറെയും ഫോർട്ട് സ്റ്റേഷനിലെയും അസി. കമ്മീഷണറുടേയും അന്വേഷണ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി.