ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ നിരയിലേക്ക് കുതിക്കാന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രഡ്‌സ്, വാട്ട്‌സ്ആപ്പ് തുടങ്ങിയ മെറ്റാ പ്ലാറ്റ്ഫോമുകളുടെ സി.ഇ.ഒയായ സക്കര്‍ബര്‍ഗിന്റെ ആസ്തി ബ്ലൂംബെര്‍ഗിന്റെ ഏറ്റവും പുതിയ ബില്ല്യണേഴ്‌സ് പട്ടിക അനുസരിച്ച് 51 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 179 ബില്യണ്‍ ഡോളറിലെത്തി. ടെസ്ലയുടെ എലോണ്‍ മസ്‌ക് (248 ബില്യണ്‍ ഡോളര്‍), ആമസോണിന്റെ ജെഫ് ബെസോസ് (202 ബില്യണ്‍ ഡോളര്‍), എല്‍.വി.എം.എച്ചിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ട് (180 ബില്യണ്‍ ഡോളര്‍ മൂല്യം) എന്നിവര്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്താണ് സക്കര്‍ബര്‍ഗ് ഇപ്പോഴുളളത്. ഈ വര്‍ഷം ആരംഭിച്ചപ്പോള്‍ സമ്പന്നരുടെ പട്ടികയില്‍ ഫേസ്ബുക്ക് ഉടമ ആറാം സ്ഥാനത്തായിരുന്നു. 1.3 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനമുള്ള ലോകത്തിലെ ഏഴാമത്തെ ഏറ്റവും വലിയ കമ്പനിയാണ് മെറ്റ.