കുട്ടികളില്‍ സിങ്കിന്റെ കുറവും പനി കാരണമുണ്ടാകുന്ന അപസ്മാരവും തമ്മിലുള്ള ബന്ധം കണ്ടെത്തി. 2022 ഡിസംബര്‍ മുതല്‍ 2024 ജൂണ്‍ വരെ നടത്തിയ ഈ പഠനത്തില്‍ ആറ് മുതല്‍ മുതല്‍ 72 മാസം വരെ പ്രായമുള്ള 158 കുട്ടികളെ ആരോഗ്യസ്ഥിതിയാണ് പഠനവിധേയമാക്കിയത്. തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പനി സമയത്ത് അപസ്മാരം ബാധിച്ച കുട്ടികളില്‍ ഏകദേശം 50% പേര്‍ക്ക് സിങ്കിന്റെ അളവ് കുറവാണെന്ന് കണ്ടെത്തലുകള്‍ വെളിപ്പെടുത്തി, അപസ്മാരം വരാതിരുന്ന, പനി ബാധിച്ച കുട്ടികളില്‍ ഇത് വെറും 6% മാത്രമായിരുന്നു. പഠനത്തിന് വിധേയമാക്കിയ ഗ്രൂപ്പിലെ 6% കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍, അപസ്മാരം ബാധിച്ച ഗ്രൂപ്പിലെ ഏകദേശം 48% കുട്ടികളിലും സിങ്കിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കണ്ടംപററി പീഡിയാട്രിക്‌സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പനിമൂലമുണ്ടാകുന്ന അപസ്മാരം ബാധിച്ച 79 കുട്ടികളിലും പനിമൂലം അപസ്മാരം ബാധിക്കാത്ത ഇല്ലാത്ത 79 കുട്ടികളിലും ഈ പഠനം നടത്തി. എല്ലാവരെയും അവരവരുടെ പ്രായവും ലിംഗഭേദവും അനുസരിച്ച് താരതമ്യം ചെയ്തു. എന്നാല്‍, സിങ്ക് അളവുകളും പ്രായം, ലിംഗഭേദം, അപസ്മാര ബാധയുടെ സ്വഭാവം, അല്ലെങ്കില്‍ അപസ്മാരം ആവര്‍ത്തിക്കല്‍ തുടങ്ങിയ ഘടകങ്ങളും തമ്മില്‍ കാര്യമായ ബന്ധമൊന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടില്ല.