ഇന്ത്യന്‍ ലാപ്‌ടോപ്പ് വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ പ്രമുഖ ഇലക്ട്രോണിക് ഗാഡ്ജറ്റ് നിര്‍മ്മാതാക്കളായ സെബ്രോണിക്‌സ് എത്തി. സ്പീക്കര്‍ വിപണിയില്‍ ഇതിനോടകം തന്നെ സ്വീകാര്യത നേടിയെടുത്ത സെബ്രോണിക്‌സ് ഇതാദ്യമായാണ് ലാപ്‌ടോപ്പ് വിപണിയിലേക്കും ചുവടുകള്‍ ശക്തമാക്കുന്നത്. നിലവില്‍, പ്രോ സീരീസ് വൈ, പ്രോ സീരീസ് ഇസെഡ് എന്നിവയ്ക്ക് കീഴില്‍ 5 മോഡല്‍ ലാപ്‌ടോപ്പുകളാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഡോള്‍ബി അറ്റ്‌മോസ്‌നോടൊപ്പം ലാപ്‌ടോപ്പുകള്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബ്രാന്‍ഡ് എന്ന സവിശേഷതയും സെബ്രോണിക്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. സ്‌റ്റൈലിഷ് ലുക്കും മെറ്റല്‍ ബോഡി എന്‍ക്രോഷറുമാണ് ഈ ലാപ്‌ടോപ്പുകളുടെ പ്രധാന ആകര്‍ഷണീയത. വിന്‍ഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 5 ലാപ്‌ടോപ്പുകളും 16 ജിബി വരെ റാമും 1 ടിബി സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. ടൈപ്പ് സി പോര്‍ട്ടുകള്‍, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, എച്ച്ഡിഎംഐ, മൈക്രോ എസ്.ഡി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ലഭ്യമാണ്. സില്‍വര്‍, സ്‌പേസ് ഗ്രേ, ഗ്ലേസിയര്‍ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലൂ, സേജ് ഗ്രീന്‍ എന്നിങ്ങനെ ആകര്‍ഷകമായ കളര്‍ വേരിയന്റുകളിലാണ് സെബ്രോണിക്‌സ് ലാപ്‌ടോപ്പുകള്‍ പുറത്തിറക്കിയത്.