യൂസഫലിയുടെ ഗള്‍ഫ്സ്ട്രീം 550 വിമാനം വില്‍പ്പനയ്ക്ക് വെച്ചു. സ്വകാര്യജെറ്റ് വിമാനങ്ങള്‍ വില്‍ക്കാനും വാങ്ങാനും സഹായിക്കുന്ന സ്റ്റാന്റണ്‍ ആന്‍ഡ് പാര്‍ട്ട്ണേഴ്സ് ഏവിയേഷന്‍ കമ്പനിയാണ് വിമാനം വില്‍പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2016 ലാണ് യൂസഫലി വിമാനം സ്വന്തമാക്കിയത്. അന്ന് ഏകദേശം 350 കോടി രൂപയായിരുന്നു വിമാനത്തിന്റെ വില. ലെഗസി 650 എന്ന വിമാനത്തിന് ശേഷമാണ് യൂസഫലി ഗള്‍ഫ്സ്ട്രീം 550 വാങ്ങിയത്. അമേരിക്കയിലെ വെര്‍ജീനിയ ആസ്ഥാനമായുള്ള ജനറല്‍ ഡൈനാമിക്സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിര്‍മാതാക്കള്‍. 16 യാത്രക്കാര്‍ ഈ വിമാനത്തില്‍ യാത്ര ചെയ്യാം. ഇതുവരെ 3065.11 മണിക്കൂര്‍ വിമാനം പറന്നിട്ടുണ്ട്. റോള്‍സ് റോയ്സിന്റെ ബിആര്‍ 710സി4-11 എന്ന എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഏകദേശം 483 കോടിയോളം രൂപ വിലവരുന്ന ജി600 എന്ന വിമാനം കഴിഞ്ഞ ഏപ്രിലിലാണ് യൂസഫലി വാങ്ങിയത്. ടി7വൈഎംഎ എന്ന റജിസ്ട്രേഷനിലുള്ള വിമാനം ഗള്‍ഫ്സ്ട്രീം കമ്പനി നിര്‍മിച്ചിറക്കിയത് 2023 ഡിസംബറിലാണ്. 6600 നോട്ടിക്കല്‍ മൈല്‍ വരെ വിമാനത്തിന് പറക്കാനാവും. വിമാനത്തില്‍ 19 പേര്‍ക്ക് വരെ സഞ്ചരിക്കാനാവും.