സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍ മ്യൂസിക്ക് ചേര്‍ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഇന്‍സ്റ്റഗ്രാമിലെ ഫീച്ചറിന് സമാനമായ സംവിധാനമാണ് വാട്സ്ആപ്പിലും ഒരുക്കിയിരിക്കുന്നത്. ഫോട്ടോകള്‍ക്കായി ഉപയോക്താക്കള്‍ക്ക് 15 സെക്കന്‍ഡ് വരെയും വീഡിയോകള്‍ക്ക് 60 സെക്കന്‍ഡ് വരെയും മ്യൂസിക്ക് ചേര്‍ക്കാന്‍ കഴിയും. എന്നിരുന്നാലും, ടെക്സ്റ്റ്, ജിഐഎഫ് അല്ലെങ്കില്‍ വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമല്ല. വാട്സ്ആപ്പ് സ്റ്റാറ്റസിനായി ചിത്രത്തിലേക്കോ വിഡിയോയിലേക്കോ മ്യൂസിക്ക് ചേര്‍ക്കാനായി അപ്‌ഡേറ്റ്സ് ടാപ്പ് ചെയ്യുക, ഒരു ഫോട്ടോ അല്ലെങ്കില്‍ വിഡിയോ തെരഞ്ഞെടുക്കുക. ഒരു പുതിയ ഫോട്ടോ എടുക്കുന്നതിനോ വീഡിയോ എടുക്കുന്നതിനോ കാമറയില്‍ ടാപ്പ് ചെയ്യുക. മ്യൂസിക്ക് ബ്രൗസര്‍ തുറക്കുന്നതിന് മ്യൂസിക്ക് നോട്ട് ഐക്കണില്‍ ടാപ്പ് ചെയ്യുക. പാട്ട് തിരയാന്‍ സെര്‍ച്ച് ബാറില്‍ ടാപ്പ് ചെയ്യുക അല്ലെങ്കില്‍ ജനപ്രിയ ഗാനങ്ങള്‍ ബ്രൗസ് ചെയ്യാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. ഉപയോക്താക്കള്‍ക്ക് ഗാനം, ആര്‍ട്ടിസ്റ്റ്, കീവേഡ് എന്നിങ്ങനെ തരംതിരിച്ചും തിരയാന്‍ കഴിയും. ഗാനം പ്രിവ്യൂ ചെയ്യാനോ സ്റ്റാറ്റസിലേക്ക് ചേര്‍ക്കാനോ ടാപ്പ് ചെയ്യുക. പാട്ടിന്റെ ഒരു ഭാഗം സ്റ്റാറ്റസിലേക്ക് ചേര്‍ക്കാന്‍ പ്രോഗ്രസ് ബാര്‍ ഉപയോഗിക്കുക. ഒടുവില്‍ സ്‌ക്രീന്‍ ആരോ ബട്ടണില്‍ അമര്‍ത്തി നടപടികള്‍ പൂര്‍ത്തിയാക്കുക.