ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്ന് പണം സമ്പാദിക്കാന്‍ സാധിക്കുന്ന സേവനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. ഇന്‍സ്റ്റഗ്രാം ക്രിയേറ്റേഴ്സിനുള്ള ‘ഇന്‍വൈറ്റ് ഓണ്‍ലി ഹോളിഡേ ബോണസാണ്’ ഇതില്‍ ആദ്യത്തേത്. ക്രിയേറ്റേഴ്സിന് അവര്‍ പങ്കുവെക്കുന്ന ക്രിയേറ്റീവായിട്ടുള്ള ഫോട്ടോകള്‍ക്കും റീലുകള്‍ക്കും പ്രതിഫലം നല്കുന്ന സംവിധാനമാണിത്. പ്രാരംഭഘട്ടത്തില്‍ യു.എസ്, സൗത്ത് കൊറിയ, ജപ്പാന് എന്നീ രാജ്യങ്ങളിലെ ക്രിയേറ്റേഴ്സിനാണ് ഫീച്ചര്‍ ലഭ്യമാവുക. ഈ വര്‍ഷം അവസാനം വരെ തിരഞ്ഞെടുത്ത ക്രിയേറ്റേഴ്സിന് ഈ ഫീച്ചര്‍ പരീക്ഷണാര്‍ഥം ലഭ്യമാക്കിയേക്കും. അതേസമയം പണം ലഭിക്കാന്‍ ചില മാനദണ്ഡങ്ങളുണ്ട്. ബോണസിന്റെ കാലാവധിയില്‍ റീലുകള്‍ എത്രതവണ പ്ലേ ചെയ്തുവെന്നതും ഫോട്ടോസിന്റെ വ്യൂസും അടിസ്ഥാനമാക്കിയാകും ക്രിയേറ്റേഴ്സിന് വരുമാനം ലഭിക്കുക. കൂടാതെ, ഈ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ഉള്ളടക്കം നിര്‍ബന്ധമായും മോണിറ്റൈസേഷന് പോളിസി പാലിച്ചിരിക്കണം. മെറ്റ അടുത്തിടെ അവതരിപ്പിച്ച ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന്. ഈ സേവനം ആരംഭിച്ചതിന് ശേഷം ക്രിയേറ്റേഴ്സില്‍ പലര്‍ക്കും ഒരു മില്ല്യണിലധികം ആക്ടീവ് സബ്സ്ക്രൈബേഴ്സ് ഉണ്ടെന്ന് മെറ്റ അറിയിച്ചു. ക്രിയേറ്റേഴ്സിന് അവരുടെ സബ്സ്ക്രൈബേഴ്സ് കമ്മ്യൂണിറ്റി വികസിപ്പിക്കാന്‍ സഹായിക്കുന്ന രീതിയില്‍ ചില ഫീച്ചറുകളും മെറ്റ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ക്രിയേറ്റേഴ്സിന് സബ്സ്ക്രിപ്ഷന് തുക ഇഷ്ടാനുസരണം തീരുമാനിക്കാനുള്ള സൗകര്യവും മെറ്റ നല്‍കുന്നുണ്ട്.