7 11

മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി കുറവായിരിക്കും. പനി, ജലദോഷം, തുമ്മല്‍, ശരീരവേദന അങ്ങനെ തുടങ്ങിയവ സീസണല്‍ അലര്‍ജിയുടെ സാധാരണ ലക്ഷണങ്ങളാണ്. തണുപ്പ്, ഈര്‍പ്പം, പൂമ്പൊടി, ഫംഗസ്, ബാക്ടീരിയ, കീടങ്ങള്‍ തുടങ്ങിയവയാണ് അലര്‍ജി ഉണ്ടാക്കുന്ന പ്രധാന ഘടകങ്ങള്‍. ഏറ്റവും പരമപ്രധാനമായ കാര്യം ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വ്യക്തിശുചിത്വവും പാലിക്കുക എന്നതാണ്. സീസണല്‍ അലജിയെ പ്രതിരോധിക്കുന്നതിന് ചില വീട്ടിലെ പൊടിക്കൈകള്‍ നോക്കാം. തുളസി വെള്ളം തിളപ്പിച്ചത് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. ആസ്ത്മയോ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളോ ഉള്ളവര്‍ക്ക് ദിവസവും ഒരു കപ്പ് വെള്ളം കുടിക്കാം. മഞ്ഞള്‍ ചേര്‍ത്ത പാല്‍ സ്വാഭാവിക പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഒന്നാണ്. പതിവു ചായയില്‍ അല്‍പം ഇഞ്ചി ചേര്‍ക്കുന്നത് മഴക്കാലത്ത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും തൊണ്ടവേദന കുറയ്ക്കാനും സഹായിക്കും. മൂക്കടപ്പ്, തുമ്മല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആവി പിടിക്കുമ്പോള്‍ അതിലേക്ക് അല്‍പം യൂക്കാലിപ്റ്റസ് ഓയില്‍ ചേര്‍ക്കുന്നത് മൂക്കും തൊണ്ടയും ഉള്‍പ്പെടെ മുഴുവന്‍ നാസികാദ്വാരം തുറക്കാനും ശ്വസനം എളുപ്പമാക്കാനും സഹായിക്കും. ഗ്രീന്‍ ടീ ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, മഴക്കാലത്ത് സീസണല്‍ അലര്‍ജി കുറയ്ക്കാനും ഊര്‍ജ്ജസ്വലരാക്കാനും സഹായിക്കും. ചൂടുള്ള ഗ്രീന്‍ ടീ, കമോമൈല്‍ ടീ, ലമണ്‍ ടീ തുടങ്ങിയവ തൊണ്ടവേദനയിലെ സമ്മര്‍ദം ഒഴിവാക്കാന്‍ സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങിയ സിട്രസ് പഴങ്ങള്‍, ചിയ വിത്തുകള്‍, ചണവിത്ത്, വാല്‍നട്ട് തുടങ്ങിയ ഒമേഗ -3 സമ്പുഷ്ടമായ ചേരുവകള്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *