ചൈനീസ് ടെക് ഭീമന്മാരായ ഷവോമിയുടെ ആദ്യ വൈദ്യുത കാറായ ഷവോമി എസ്യു7ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എസ്‌യു 7, എസ്‌യു 7 പ്രോ, എസ്‌യു 7 മാക്‌സ് എന്നിങ്ങനെ മൂന്നു മോഡലുകളാണ് ഷവോമി പുറത്തിറക്കുക. രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഷവോമി എസ്യു 7 എത്തും. ആദ്യത്തേത് റിയര്‍ വീല്‍ ഡ്രൈവും 295യവു മോട്ടോറും പരമാവധി 210 കിലോമീറ്റര്‍ വേഗവുമുള്ള മോഡലാണ്. രണ്ടാമത്തേതില്‍ ഡ്യുവല്‍ മോട്ടോറും ഫോര്‍വീല്‍ ഡ്രൈവുമാണുള്ളത്. 664 ബിഎച്ച്പി കരുത്തുള്ള മോട്ടോറുള്ള ഈ കാര്‍ മണിക്കൂറില്‍ 265 കിലോമീറ്റര്‍ വരെ വേഗത്തില്‍ കുതിക്കും. 4,997 എംഎം നീളവും 1,963 എംഎം വീതിയും 1,455 എംഎം ഉയരവുമുള്ള വാഹനമാണ് എസ്യു 7. 3,000എംഎം ആണ് കാറിന്റെ ചക്രത്തിന്റെ വലിപ്പം 19 ഇഞ്ച് മുതല്‍ 20 ഇഞ്ച് വരെ. വ്യത്യസ്ത മോഡലുകള്‍ കണക്കിലെടുക്കുമ്പോള്‍ ഭാരം 1,980 കിലോഗ്രാം മുതല്‍ 2,205 കിലോഗ്രാം വരെ വരും. ഷവോമി തന്നെ വികസിപ്പിച്ചെടുത്ത ഹൈപ്പര്‍ഒഎസാണ് കാറിലും നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനമായിരിക്കും ഷവോമിയുടെ വൈദ്യുതി കാറുകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണം ആരംഭിക്കുക. 2024 ഫെബ്രുവരിയില്‍ ഷവോമി എസ്‌യു 7 വില്‍പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.