ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട് ഖേൽരത്നയും അർജുന അവാർഡും തിരികെ നൽകി.പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ താരങ്ങൾ പ്രതിഷേധിക്കുകയാണ്. ബ്രിജ് ഭൂഷന്റെ വിശ്വസ്തർ തന്നെ ഗുസ്തി ഫെഡറേഷൻ തലപ്പത്തെത്തിയതിൽ പ്രതിഷേധിച്ച് സാക്ഷി മാലിക്ക് വിരമിക്കൽ പ്രഖ്യാപിച്ചു.ബജ്രങ് പൂനിയും വിരേന്ദറും പത്മശ്രീ തിരികെ നൽകി. ഇക്കാര്യങ്ങൾ സർക്കാരിനെ സമ്മർദത്തിലാക്കിയിരുന്നു.