ആരോഗ്യ മേഖലയ്ക്കും, സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിക്കുമായി ലോക ബാങ്ക് 100 കോടി ഡോളർ അതായത് ഏകദേശം 8200 കോടി രൂപ കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് വായ്പ നൽകും. ധനമന്ത്രാലയവും ലോക ബാങ്കുമായി ഇതിനുള്ള ധാരണാപത്രം ഒപ്പിട്ടു.
ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കീഴിൽ പകർച്ച വ്യാധി നിരീക്ഷണം, മറ്റു രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പു സംവിധാനം, ദ്രുതപ്രതികരണം തുടങ്ങിയവയ്ക്കാണ് 50 കോടി ഡോളർ ഉപയോഗിക്കുന്നത്.
കേരളം, ആന്ധ്രപ്രദേശ്, മേഘാലയ, ഒഡീഷ, പഞ്ചാബ്, തമിഴ്നാട്, യുപി എന്നിവിടങ്ങളിലെ ചികിൽസാ സേവനം മെച്ചപ്പെടുത്തുന്നതിനാണു ബാക്കി തുക. ആരോഗ്യ മേഖലയിൽ ഇന്ത്യ മികച്ച രീതിയിൽ മുന്നേറിയെന്നു ലോകബാങ്ക് വിലയിരുത്തി.