sasi4

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്ന് ആരെങ്കിലും ആകും അദ്ധ്യക്ഷനെങ്കില്‍  മത്സര സാധ്യത ഇല്ല. എന്നാൽ അശോക് ഗെലോട്ടിനെ നിർദേശിച്ചാൽ ജി 23 നേതാക്കൾ ശശി തരൂരിനെ നിർത്തിയേക്കും എന്ന് റിപ്പോർട്ടുകൾ. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ പുതിയ പ്രസിഡണ്ടിന് കഴിയുമെന്ന് തരൂർ പറയുന്നു.

ഡിസാസ്റ്റർ മാന്ജ്മെന്റ് പ്ലാനോ കാലാവസ്ഥാ മുന്നറിയിപ്പുകളോ സംസ്ഥാനത്ത് ഫലപ്രദമല്ലെന്ന് പ്രതിപക്ഷ നേതാവ്  ആരോപിച്ചു.കഴിഞ്ഞ മൂന്ന് ദിവസത്തിൽ കേരളത്തിൽ ഉണ്ടായ  രണ്ട് ഉരുൾപൊട്ടലുകളുടെയും മരണങ്ങളുടെയും പശ്ചാത്തലത്തിൽ ആണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞത്. ഇടുക്കിയിലും വയനാട്ടിലും ഹൈആൾട്ടിറ്റ‍്യൂഡ് റെസ്ക്യു ഹബ് തുടങ്ങുമെന്ന് റവന്യുമന്ത്രി കെ. രാജൻ ഇതിന് മറുപടിയായി പറഞ്ഞു.   ഉരുൾപൊട്ടലിന് ഒരു സാധ്യതയും ഇല്ലാത്ത സ്ഥലമായിരുന്നുവെന്നും പ്രവചനാതീതമായ അപകടം ആയിരുന്നെന്ന് കെ.രാജൻ പറഞ്ഞു. കാലാവസ്ഥാ പ്രവചനത്തിന്  കൂടുതൽ ഡോപ്ലാർ റഡാറുകൾ കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ , കോട്ടയം,എറണാകുളം,ആലപ്പുഴ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയെന്ന്  മുന്നറിയിപ്പ്. കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാൽ  മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതർ . കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം.

ലോകായുക്ത ബിൽ ഇന്നു നിയമ സഭയിൽ .  മന്ത്രിമാർക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം എൽ എമാർക്ക് എതിരായ വിധി സ്പീക്കർക്കും പരിശോധിക്കാം. പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പോടെ ബിൽ പാസ്സാകും. നിയമസഭാ പാസ്സാക്കിയതിന് ശേഷം  ഗവർണർ ഒപ്പിടണം.

വാളയാർ സഹോദരിമാരുടെ ദുരൂഹമരണക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പാലക്കാട് പോക്സോ കോടതി ഇന്ന് പരിഗണിക്കും. ഒന്നാംപ്രതി പാമ്പാംപള്ളം കല്ലംകാട് വി.മധു, ഇടുക്കി രാജാക്കാട് മാലുതൈക്കൽ വീട്ടിൽ ഷിബു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. 2017 ജനുവരി 13നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തിൽ മരിച്ചു.

അട്ടപ്പാടി മധുകൊലക്കേസിൽ 25 മുതൽ 37 വരെയുളള സാക്ഷികളെ ഇന്ന് വിസ്തരിക്കും.സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്‍റെ പേരിൽ വിചാരണക്കോടതി 12 പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ഹൈക്കോടതി അതിന് സ്റ്റേ നൽകുകയും ചെയ്തിരുന്നു.കേസിൽ ആകെ 122 സാക്ഷികളാണ് ഉള്ളത്.ഇതുവരെ 13 പേർ കൂറുമാറിയിട്ടുണ്ട്.

മണപ്പുറം ഫിനാൻസിന്‍റെ ഉദയ്പൂർ ശാഖയിൽ കവർച്ച. തോക്കുമായെത്തിയ അഞ്ചാംഗ സംഘം  ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി  24 കിലോ സ്വർണ്ണവും 10 ലക്ഷം രൂപയും കൊള്ളയടിച്ചു. ഉദയ്‌പൂർ പോലീസ് അന്വേഷണം തുടങ്ങി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *