രാജിയില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. രാജി ആവശ്യം വെറും തമാശയാണ്. എല്ലാം പാര്‍ട്ടിയാണു തീരുമാനിക്കുന്നത്. കരാര്‍ നിയമനത്തിന് ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്കു നല്‍കിയ കത്തു പുറത്തായതിന്റെ പേരില്‍ രാജിവയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിനിറങ്ങിയിരിക്കേയാണ് രാജിയില്ലെന്ന് വ്യക്തമാക്കിയത്.
കത്തിലെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്ന് ഉറപ്പുണ്ട്. ഡി ആര്‍ അനിലിന്റെ കത്ത് അദ്ദേഹത്തിന്റേതാണെന്ന് പറഞ്ഞിട്ടുണ്ട്. കാലതാമസം ഉണ്ടാകാതിരിക്കാനായിരിക്കും കത്ത് എഴുതിയത്. ശരി തെറ്റുകള്‍ നോക്കുന്നില്ല. എല്ലാം അന്വേഷിക്കട്ടെയെന്നും അവര്‍ പറഞ്ഞു.പ്രതിപക്ഷ സമരം അവരുടെ സ്വാതന്ത്യം. എന്നാല്‍ സമരത്തിന്റെ പേരില്‍ കൗണ്‍സിലര്‍മാരെ മര്‍ദിക്കുന്നത് ശരിയായ നടപടിയല്ല. ജനങ്ങളെ ദ്രോഹിക്കുന്നുവെന്നും ആര്യ കുറ്റപ്പെടുത്തി.