ഇനി മുതല്‍ ഡിസപ്പിയറിങ് സന്ദേശങ്ങള്‍ നിലനിര്‍ത്താം, ‘കീപ് ഇന്‍ ചാറ്റ്’ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. അപ്രത്യക്ഷമാകുന്ന ചില സന്ദേശങ്ങള്‍ പിന്നീട് ആവശ്യം വരും എന്നതിനാല്‍ അത് ചാറ്റില്‍ നിലനിര്‍ത്താനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകും. അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ നിങ്ങളുടെ സംഭാഷണങ്ങള്‍ മൂന്നമതൊരാള്‍ അറിയാതെ സംരക്ഷിക്കുമ്പോള്‍ തന്നെ ചിലപ്പോള്‍ മുന്‍പ് അയച്ച ചാറ്റിലെ വോയിസ് നോട്ടോ, പ്രധാന വിവരങ്ങളോ സൂക്ഷിച്ചു വെക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചാല്‍ അതിന് പരിഹാരമാണ് കീപ്പ് ഇന്‍ ചാറ്റ് എന്ന ഫീച്ചറെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഒരു സന്ദേശം ലഭിക്കുമ്പോള്‍ അത് കീപ്പ് ഇന്‍ ചാറ്റ് ആക്കി മാറ്റാന്‍ സാധിക്കും. എന്നാല്‍ അയച്ചയാള്‍ക്ക് സന്ദേശം ലഭിച്ചയാള്‍ ഇത്തരത്തില്‍ സന്ദേശം സൂക്ഷിക്കുന്നുണ്ടെന്ന നോട്ടിഫിക്കേഷന്‍ പോകും. ഇത് വേണമെങ്കില്‍ സന്ദേശം അയച്ചയാള്‍ക്ക് തടയാനും സാധിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത. ഒരു ഡിസപ്പിയറിങ് സന്ദേശം സംരക്ഷിക്കാന്‍ അയച്ചയാള്‍ സന്ദേശം സ്വീകരിക്കുന്നയാള്‍ക്ക് അനുവാദം നല്‍കിയാല്‍. കെപ്റ്റ് മെസേജ് ഫോള്‍ഡറില്‍ ഒരാള്‍ക്ക് അവ കാണാനാകും. വാട്ട്സ്ആപ്പില്‍ സേവ് ചെയ്യുന്ന സന്ദേശങ്ങള്‍ ബുക്ക്മാര്‍ക്ക് ഐക്കണ്‍ ഉപയോഗിച്ച് രേഖപ്പെടുത്തും. അതേസമയം എന്തിനാണ് ഈ ഫീച്ചര്‍ എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.