അനാര്‍ക്കലി മരയ്ക്കാര്‍, സുഹാസിനി, രണ്‍ജി പണിക്കര്‍, ഡയാന ഹമീദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ മലയാളം വെബ് സീരീസ് ‘സോള്‍ സ്റ്റോറീസ്’ സ്ട്രീമിങിനൊരുങ്ങുന്നു. സ്ത്രീകേന്ദ്രീകൃതമായ വിഷയം കൈകാര്യം ചെയ്യുന്ന സീരിസ് ജനപ്രയി ഒടിടി പ്ലാറ്റ്‌ഫോമായ ‘മനോരമ മാക്‌സി’ലൂടെയാണ് റിലീസിനെത്തുന്നത്. സനില്‍ കളത്തിലാണ് സീരീസ് സംവിധാനം ചെയ്യുന്നത്. ആര്‍ജെ കാര്‍ത്തിക്, വഫ ഖതീജ, ആശാ മടത്തില്‍, ഗോപിക മഞ്ജുഷ തുടങ്ങിയവരും സീരിസില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സോള്‍ സ്റ്റോറീസിലൂടെ സുഹാസിനി സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്ത് അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഒക്ടോബര്‍ 18 മുതല്‍ സ്ട്രീമിങ് ആരംഭിക്കും.