”എന്റെ വയലുവിട്ട് ഞാന്‍ പോയിടത്തെല്ലാം ജലസാന്നിദ്ധ്യമുണ്ടായിരുന്നു. ജോലിക്കു പോയിടത്തെല്ലാം തൊട്ടടുത്തോ കാണാവുന്നിടത്തോ, ഒരു ചെറിയ തോടെങ്കിലും ഉണ്ടായിരുന്നു. ചെയ്ത ജോലികളില്‍, എടുത്ത പല എഴുത്തുകളില്‍, പുസ്തകങ്ങളില്‍-ഒക്കെ അന്തര്‍ധാര നദിയോ കടലോ ആയി വന്നു… ജലം സദാ എന്റെ പിറകേത്തന്നെ ഉണ്ടായിരുന്നു…”. ജി.ആര്‍. ഇന്ദുഗോപന്റെ ആത്മകഥ. ജീവിതത്തില്‍ ജലം കടന്നുവരുന്ന ഭാഗങ്ങള്‍ മാത്രം എഴുതപ്പെട്ടിട്ടുള്ള അപൂര്‍വ്വപുസ്തകം. ‘വാട്ടര്‍ ബോഡി: വെള്ളം കൊണ്ടുള്ള ആത്മകഥ’. മാതൃഭൂമി ബുക്‌സ്. വില 160 രൂപ.