വാഗണ്‍ആറിന്റെ പുതിയ വാള്‍ട്ട്‌സ് എഡിഷന്‍ പുറത്തിറക്കി മാരുതി സുസുക്കി. പുതിയ വാഗണ്‍ആര്‍ വാള്‍ട്സില്‍ കമ്പനി ചില കോസ്മെറ്റിക് അപ്ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട്. ആകര്‍ഷകമായ രൂപവും കരുത്തുറ്റ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്ന ഈ ഫാമിലി കാറിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില 5.65 ലക്ഷം രൂപയാണ്. മൂന്ന് വേരിയന്റുകളിലാണ് വാഗണ്‍ആര്‍ വാള്‍ട്ട്‌സ് എഡിഷന്‍ മാരുതി സുസുക്കി അവതരിപ്പിച്ചത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് കമ്പനി വാഗണ്‍ആര്‍ വാള്‍ട്ട്‌സ് എഡിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. വലിയ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളിലും ലഭ്യമാണ്. ഇതിനുപുറമെ, കമ്പനി ഘടിപ്പിച്ച സിഎന്‍ജി വേരിയന്റിലും ഈ കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. പെട്രോള്‍ വേരിയന്റ് ലിറ്ററിന് 25.19 കിലോമീറ്ററും സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 33.48 കിലോമീറ്ററും മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.