ഇന്ത്യയില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷമായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായ മാരുതി സുസുക്കി വാഗണ്‍ആര്‍, പുതുക്കിയ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റുകളില്‍, മുതിര്‍ന്ന ഒക്യുപന്റ് പ്രൊട്ടക്ഷന്‍ വിഭാഗത്തില്‍ മാരുതി സുസുക്കി വാഗണ്‍ആര്‍ ഒരു സ്റ്റാറും (അഞ്ചില്‍) കുട്ടികള്‍ക്കുള്ള സംരക്ഷണ വിഭാഗത്തില്‍ പൂജ്യവുമാണ് (അഞ്ചില്‍) നേടിയത്. പരീക്ഷിച്ച വാഗണ്‍ആര്‍ യൂണിറ്റുകള്‍ക്ക് രണ്ട് മുന്‍ എയര്‍ബാഗുകള്‍ ഉണ്ടായിരുന്നു, സീറ്റ്‌ബെല്‍റ്റ് പ്രെറ്റെന്‍ഷനര്‍, സീറ്റ്‌ബെല്‍റ്റ് ലോഡ്‌ലിമിറ്റര്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും സ്റ്റാന്‍ഡേര്‍ഡായി. മോഡലിന്റെ മുന്‍ പതിപ്പ് പരീക്ഷിച്ചതിന് ശേഷം മാരുതി സുസുക്കിയുടെ നിയന്ത്രണ സംവിധാനങ്ങളിലെ മെച്ചപ്പെടുത്തലുകള്‍ക്കിടയിലും വാഗണ്‍ആര്‍ ഡ്രൈവര്‍ക്ക് ദുര്‍ബലമായ സംരക്ഷണമാണ് വാഗ്ദാനം ചെയ്തത്. കുട്ടികള്‍ക്കുള്ള ചൈല്‍ഡ് റെസ്‌ട്രെയിന്റ് സിസ്റ്റം ഉള്‍പ്പെടുത്താന്‍ മാരുതി സുസുക്കി വിസമ്മതിച്ചതായി അതില്‍ പറയുന്നു. എല്ലാ സീറ്റിംഗ് പൊസിഷനുകളിലും ത്രീ-പോയിന്റ് ബെല്‍റ്റുകളുടെ അഭാവവും മുന്‍ സീറ്റിംഗ് പൊസിഷനില്‍ പിന്നിലേക്ക് അഭിമുഖീകരിക്കുന്ന സിആര്‍എസിന് സ്റ്റാന്‍ഡേര്‍ഡ് എയര്‍ബാഗ് പ്രവര്‍ത്തന രഹിതമാക്കാത്തതും കുട്ടികളുടെ സംരക്ഷണത്തിനുള്ള പൂജ്യം സ്‌കോര്‍ വിശദീകരിക്കുന്നു. ഇന്ത്യയിലെ മാരുതി സുസുക്കി വാഗണ്‍ആറിന്റെ വില 5.51 ലക്ഷം രൂപയില്‍ തുടങ്ങി 7.42 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയാണ്.