ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ഫോക്സ്വാഗണ് വിര്‍ട്ടസ് സെഡാന്, ടൈഗണ്‍ മിഡ്-സൈസ് എസ്യുവി എന്നിവയ്ക്കായി പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കി. ഫോക്സ്വാഗണ് വിര്‍റ്റസ് സൗണ്ട് എഡിഷന്, ടൈഗണ്‍ സൗണ്ട് എഡിഷന് എന്നിങ്ങനെ വിളിക്കപ്പെടുന്ന ഈ രണ്ട് പതിപ്പുകളും ടോപ്ലൈന്‍ ട്രിം അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയില്‍ 115 ബിഎച്ച്പിയും 178 എന്‍എം ടോര്‍ക്കും നല്കുന്ന 1.0 എല്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. വിര്‍ടസ് സൌണ്ട് എഡിഷന് മാനുവല്‍ വേരിയന്റിന് 15.52 ലക്ഷം രൂപയും ഓട്ടോമാറ്റിക് ട്രാന്സ്മിഷന് 16.77 ലക്ഷം രൂപയും, ടൈഗണ്‍ സൗണ്ട് എഡിഷന് മാനുവല്‍ പതിപ്പിന് 16.33 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 17.90 ലക്ഷം രൂപയുമാണ് വില. ഈ വിലകളെല്ലാം എക്സ്-ഷോറൂം വിലകള്‍ ആണ്. 115പിഎസ് പവറും 178എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ടൈഗന്റെയും വിര്റ്റസിന്റെയും സൗണ്ട് എഡിഷനുകളുടെ ഹൃദയം. എഞ്ചിന് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.
ഫോക്സ്വാഗണ് പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കി
