ദിലീപ്-റാഫി കോമ്പോയില്‍ എത്തുന്ന ‘വോയിസ് ഓഫ് സത്യനാഥന്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. മമ്മൂട്ടിയാണ് ട്രെയ്ലര് റിലീസ് ചെയ്തത്. ജൂലൈ 14ന് ആണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ‘പഞ്ചാബി ഹൗസ്’, ‘പാണ്ടിപ്പട’, ‘ചൈന ടൗണ്‍’, ‘തെങ്കാശിപ്പട്ടണം’, ‘റിംഗ് മാസ്റ്റര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമായ വോയിസ് ഓഫ് സത്യനാഥന് നിര്‍മ്മിക്കുന്നത് ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന് ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ്. വീണ നനന്ദകുമാര്‍, ജോജു ജോര്‍ജ്, സിദ്ദിഖ്, അനുശ്രീ, അനുപം ഖേര്‍, ജോണി ആന്റണി, മകരന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ‘കേശു ഈ വീടിന്റെ നാഥന്’ ആയിരുന്നു ദിലീപിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.