Untitled design 2025 06 08T141514.001

സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വിഎം സുധീരൻ. മദ്യത്തിൻ്റെ ഉപയോഗം കുറയ്ക്കുമെന്ന് പറഞ്ഞ സർക്കാർ മദ്യവ്യാപനം മുഖ്യ കർമ പദ്ധതിയാക്കി ഐടി മേഖലയിൽ പോലും മദ്യവിൽപനയ്ക്കുള്ള അവസരമൊരുക്കുന്നു മദ്യ, മയക്കുമരുന്ന് സംഘങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു കൂടാതെ പിഎസ്‌സിയെ സർക്കാർ നോക്കുകുത്തിയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാരിസ്ഥിതിക, സാമൂഹിക റിപ്പോർട്ടുകൾ പരിഗണിക്കാതെ തട്ടിക്കൂട്ടി ചെയ്തതാണ് ദേശീയപാത അതിൻ്റെ തെളിവാണ് കൂരിയാട് ഉൾപ്പെടയുള്ള സ്ഥലങ്ങളിൽ കണ്ടതെന്നും ദേശീയപാത നിർമ്മാണത്തിൽ നഗ്നമായ അഴിമതി നടന്നിട്ടുണ്ട്, അതുകൊണ്ടാണ് കേന്ദ്രം നടപടി എടുത്തതെന്നും  എൻഎച്ച്എഐക്കെതിരെ ഒരു പ്രതിഷേധ ശബ്ദം പോലും ഉയർത്താൻ സംസ്ഥാന സർക്കാർ തയ്യാറായില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *