വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി. സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിറകേയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി.
വാടക 5,500 രൂപ സര്‍ക്കാര്‍ നല്‍കും. അദാനി വാഗ്ദാനം ചെയ്ത 2,500 രൂപ സമരസമിതി വേണ്ടെന്നു പറഞ്ഞു. ജോലിക്കു പോകാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും.തുറമുഖത്തെ ഉപരോധ സമരം അവസാനിപ്പിച്ചു.