സ്മാര്‍ട്ഫോണുകളില്‍ ക്യാമറ ഫീച്ചറുകളും ഉപയോക്താക്കള്‍ പ്രാധാന്യം നല്കുന്നതു പരിഗണിച്ച് നവീകരിച്ച സ്മാര്‍ട്ട് ഓറാ ലൈറ്റുമായാണ് വിവോ വി29 പ്രോ വില്‍പ്പനയ്ക്കെത്തിയിരിക്കുന്നത്. വിവോയുടെ വി27 പ്രോയുടെ പുതുക്കിയ പതിപ്പാണ് ഇത്. ചെറിയ പ്രകാശത്തില്‍ പോലും ഫോട്ടോകള്‍ പകര്‍ത്താമെന്നതാണ് ഇതിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്. വിവോ വി29 പ്രോ ഫോണിന് ക്യാഷ്ബാക് ഓഫറുകളും, അപ്ഗ്രേഡ് ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടും ഉണ്ട്. വിവോ വി29 പ്രോ മോഡലിന് ശക്തിപകരുന്നത് മീഡിയാടെക് ഡിമെന്‍സിറ്റി 8200 പ്രൊസസറാണ്. 12 ജിബി വരെയാണ് റാം. ആന്‍ഡ്രോയിഡ് 13, വിവോ തന്നെ കസ്റ്റമൈസ് ചെയ്ത ഫണ്‍ടച് ഓഎസ് 13 ആണ് സോഫ്റ്റ്വെയര്. 6.78 ഇഞ്ച് വലിപ്പമുള്ള ഫുള്‍എച്ഡി റെസലൂഷനുള്ള, അമോലെഡ് സ്ക്രീനാണ് വിവോ വി29 പ്രോ മോഡലിന്. 120ഹെട്സ് റിഫ്രെഷ് റെയ്റ്റുമുണ്ട്. രണ്ടു നാനോ സിമ്മുകള്‍ സ്വീകരിക്കും. 5ജി വരെയുള്ള സിഗ്നലുകള്‍ സ്വീകരിക്കും. 4600എംഎഎച് ബാറ്ററിയുമുണ്ട്. സോണിയുടെ ഐഎംഎക്സ്766 സെന്‍സറാണ് വിവോ വി29 പ്രോ ഫോണിന്റെ പ്രധാന ക്യാമറയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 50എംപിയാണ് റെസലൂഷന്‍. വി29 പ്രോയ്ക്ക് 50എംപി ഐ എഎഫ് സെല്‍ഫി ക്യാമറയും ഉണ്ട്. വിവോ വി29 പ്രോ ഫോണിന് 8/128ജിബി, 12/256ജിബി എന്നിങ്ങനെ രണ്ടു വേരിയന്റുകളാണ് ഉളളത്. ഇവയ്ക്ക് യഥാക്രമം 39,999 രൂപ, 42,999 രൂപ എന്നിങ്ങനെയാണ് വില.