ഇന്ത്യ എന്ന ആശയത്തിന്റെ രൂപീകരണത്തിനും അതിന്റെ സാഫല്യത്തിനും വേണ്ടി പൊരുതിയ ഏഴു വിദേശികളുടെ ജീവിതകഥ പറയുന്ന പുസ്തകം. നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രകാരന്മാര്‍ പലരും വിട്ടുകളഞ്ഞ ഇവരുടെ സംഭാവനകളെ തേടിപ്പിടിച്ച് വര്‍ത്തമാനകാലത്തില്‍ നിര്‍ത്തുമ്പോള്‍ ഇന്ത്യക്കാരേക്കാളേറെ ഇന്ത്യയ്ക്കുവേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തവര്‍കൂടി നെയ്തുണ്ടാക്കിയതാണ് ഇന്ത്യയുടെ ചിത്രപടമെന്ന് നമുക്കു ബോധ്യം വരുന്നു. ‘വിമതര്‍ ബ്രിട്ടീഷ് രാജിനെതിരെ’. രാമചന്ദ്രഗുഹ. ഡിസി ബുക്‌സ്. വില 558 രൂപ.