തമിഴ് സൂപ്പര്‍ താരം ദളപതി വിജയ്യുടെ മകന് ജേസണ്‍ സഞ്ജയ് സംവിധായകനാവുന്നു. ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ സുബാസ്കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് യുവതാരം സന്ദീപ് കിഷന്. ഒരു മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മോഷന്‍ പോസ്റ്ററിലൂടെ ചിത്രത്തിന്റെ സംവിധായകന്, നായകന്, സംഗീത സംവിധായകന്, എഡിറ്റര്‍ എന്നിവയെല്ലാം ആരെന്നു പുറത്ത് വിടുകയായിരുന്നു. 2025 ജനുവരിയോടെ ഈ പ്രോജക്ടിന്റെ ചിത്രീകരണം ആരംഭിക്കാനാണ് പ്ലന്‍ ചെയ്യുന്നത്.