ഷാരൂഖ് ഖാന്‍ ആരാധകര്‍ ഒന്നടങ്കം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ജവാന്‍’. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. ചിത്രത്തിലെ സെല്‍വന്‍ വിജയ് സേതുപതിയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവന്നു. കൂളിംഗ് ഗ്ലാസ് വച്ച് കട്ട മാസ് ലുക്കിലാണ് വിജയ് സേതുപതി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം ‘മരണത്തിന്റെ വ്യാപാരി’ എന്ന് പോസ്റ്ററില്‍ ആലേഖനം ചെയ്തിട്ടുമുണ്ട്. ‘അവനെ തടയാന്‍ ഒന്നുമില്ല… അതോ ഉണ്ടോ?’, എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍ കുറിച്ചത്. എന്തായാലും ഷാരൂഖ് ഖാനുമായി കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുന്ന കഥാപാത്രമാണ് വിജയ് സേതുപതിയുടേതെന്ന് വ്യക്തമാണ്. നേരത്തെ നയന്‍താര, ഷാരൂഖ് എന്നിവരുടെ ക്യാരക്ടര്‍ ലുക്കുകളും പുറത്തുവന്നിരുന്നു. സെപ്റ്റംബര്‍ 7നാണ് ജവാന്‍ സിനിമയുടെ റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ഒരേസമയം റിലീസിനെത്തും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാരൂഖ് ഇരട്ട വേഷത്തിലാണാണ് ജവാനില്‍ എത്തുന്നത്. ‘റോ’യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തില്‍ ദീപികയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.