തമിഴ്നാട്ടിൽ വീട്ടമ്മമാർക്കുള്ള പ്രതിമാസ വേതന പദ്ധതി പ്രകാരം 1000 രൂപ അക്കൗണ്ടുകളിൽ എത്തിത്തുടങ്ങി. ഇതോടൊപ്പം, സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത 60 ശതമാനമായി വർദ്ധിപ്പിക്കാനും വിജയ് സർക്കാർ തീരുമാനിച്ചു.സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത നിലവിലുള്ള 58 ശതമാനത്തിൽ നിന്നും 60 ശതമാനമായി വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിന് പിന്നാലെയാണ് പുതിയ ഉത്തരവ്. വർദ്ധനവിന് 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യമുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട് സംസ്ഥാനത്തെ ഏകദേശം 16 ലക്ഷം പേർക്ക് ഗുണകരമാകുന്നതാണ് ഉത്തരവ്. സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തീരുമാനം നടപ്പാക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് പ്രതിവർഷം 1,230 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടാകുമെന്നും വിവരമുണ്ട്
തമിഴ്നാട്ടിൽ വീട്ടമ്മമാർക്കുള്ള പ്രതിമാസ വേതന പദ്ധതി പ്രകാരം 1000 രൂപ അക്കൗണ്ടുകളിൽ എത്തിത്തുടങ്ങി
