അജു വര്‍ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ‘സ്വര്‍ഗം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനമെത്തി. ‘കപ്പപ്പാട്ട്’ എന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ബിജിബാല്‍ ആണ്. ഗാനത്തിന്റെ വരികള്‍ ബി കെ ഹരിനാരായണന്റേതാണ്. സൂരജ് സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സംവിധായകന്‍ റെജിസ് ആന്റണിയും റോസ് റെജിസും ചേര്‍ന്ന് തിരക്കഥ, സംഭാഷണം തയ്യാറാക്കിയ ചിത്രത്തിന്റെ കഥ ലിസി കെ ഫെര്‍ണാണ്ടസിന്റെതാണ്. സിജോയ് വര്‍ഗീസ്, വിനീത് തട്ടില്‍, സജിന്‍ ചെറുകയില്‍, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം, തുഷാര പിള്ള, മേരി ചേച്ചി, മഞ്ചാടി ജോബി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.