ആചാരങ്ങളുടെയെല്ലാം പരിവേഷങ്ങള്‍ അഴിച്ചുവെച്ച് നിസ്സാരതകളോടും ചെറുതുകളോടും ഒപ്പം നില്‍ക്കുന്ന ആത്മീയ ആചാര്യനാണ് ബോബി ജോസ് അച്ചന്‍. തോറ്റവരുടെയും ഉന്മാദികളുടെയും ഏകാകികളുടെയും സൗഹൃദവലയത്തിനുള്ളില്‍ നിലനില്‍ക്കുന്ന ബോബി ജോസ് അച്ചന്റെ ആത്മഗതങ്ങളാണ് ഈ പുസ്തകം. കേരളീയ ബാല്യത്തിന്റെ ഒരു പരിച്ഛേദം, ഒരുപക്ഷേ, നമുക്ക് അതില്‍ വായിക്കാം . നഷ്ടപ്പെട്ടുതുടങ്ങിയ നമ്മുടെ നിഷ്‌കളങ്കതയിലേക്ക് ഒരു മടക്കയാത്രയാണ് ഇത്. ‘വെറുമൊരോര്‍മ്മതന്‍ കുരുന്നുതൂവല്‍’. ബോബി ജോസ് കട്ടികാട്. ഡിസി ബുക്‌സ്. വില 350 രൂപ.