ടോം ഹാര്‍ഡി നായകനായി എത്തുന്ന വെനം ചലച്ചിത്ര സീരിസിലെ അവസാന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. ‘വെനം: ദി ലാസ്റ്റ് ഡാന്‍സ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മാര്‍വല്‍ എന്റര്‍ടെയ്മെന്റ് ജൂണ്‍ 3-നാണ് പുറത്തിറക്കിയത്. കെല്ലി മാര്‍സല്‍ സംവിധാനം ചെയ്ത ചിത്രം വെനം സാഗയുടെ ആവേശകരമായ ക്ലൈമാക്സാണ് നല്‍കുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. വെനം എന്ന ഏലിയന്റെ ആവസാന ജീവിയായ എഡ്ഡി ബ്രോക്ക് എന്ന നായകനായി ടോം ഹാര്‍ഡി വീണ്ടും എത്തുകയാണ്. പുതിയ ബഹിരാകാശ ശത്രുക്കളെയും, നാട്ടിലെ നിയമ വ്യവസ്ഥയെയും ഒരുപോലെ നേരിടേണ്ട അവസ്ഥയാണ് വെനത്തിനും എഡ്ഡിക്കും വരുന്നത് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. വെനവും എഡ്ഡിയും പിരിയും എന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നുണ്ട്. മുന്‍ ചിത്രങ്ങളേക്കാള്‍ ഇരുണ്ടതും തീവ്ര സംഘടന രംഗങ്ങള്‍ അടങ്ങുന്നതാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ആക്ഷന്‍ സീനുകളില്‍ വെനത്തിന്റെ ഭീകരമായ ശക്തി പുതിയ രീതിയില്‍ തന്നെ ചിത്രത്തില്‍ ആവിഷ്കരിക്കുന്നുണ്ട്. ചിവെറ്റെല്‍ എജിയോഫോറും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ആര്നി ഓഫീസറായി കാണിക്കുന്ന ഈ വേഷം പക്ഷേ കുറച്ച് മിസ്റ്ററി ഒളിപ്പിച്ചാണ് ട്രെയിലറില്‍ കാണിക്കുന്നത്. ജുനോ ടെമ്പിള്‍, റൈസ് ഇഫാന്‍സ്, സ്റ്റീഫന്‍ ഗ്രഹാം എന്നിവരുള്‍പ്പെടെ ഹാര്ഡിയ്ക്കൊപ്പം ഒരു മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ 25-നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.
‘വെനം: ദി ലാസ്റ്റ് ഡാന്‍സ്’ ട്രെയിലര്‍
