മഞ്ജു വാരിയറും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളിലെത്തുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ‘വെള്ളരിപട്ടണം’ ട്രെയിലര്‍ എത്തി. കുടുംബ പശ്ചാത്തലത്തില്‍ ഒട്ടേറെ നര്‍മമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ സിനിമ ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. മാര്‍ച്ച് 24ന് തിയറ്ററുകളിലെത്തും.