vella

എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരിക്കവേ ആത്മഹത്യ ചെയ്ത കെ.കെ. മഹേശനെ പൊതുവേദിയില്‍ സ്വഭാവഹത്യ ചെയ്ത് വെള്ളാപ്പള്ളി നടേശൻ. മഹേശൻ പെണ്ണുപിടിയനായിരുന്നുവെന്നും അയാളുടെ പല കാര്യങ്ങളും പുറത്ത് പറയാൻ കൊള്ളാത്തവയാണെന്നും കോടിക്കണിക്കന് രൂപ മഹേശൻ പാവപ്പെട്ട സ്ത്രീകളില്‍നിന്ന് തട്ടിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. അഴിമതിക്കേസിൽ പിടിപ്പിക്കപ്പെടുമെന്നായപ്പോള്‍ ആത്ഹമത്യ ചെയ്തതിന് താന്‍ എന്തു പിഴച്ചും എന്നും വെള്ളാപ്പളളി ചോദിച്ചു.

എസ്എന്‍ഡിപി യോഗത്തിന്‍റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അടുത്തു തന്നെ നടക്കും. ഈ സാഹചര്യത്തിലാണ് കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി നേതൃത്വം രാഷ്ട്രീയ വിശദീകരണയോഗം വിളിച്ചു കൂട്ടിയത്. പ്രകടനത്തോടെയായിരുന്നു തുടക്കം.

കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശൻ ഉള്‍പ്പെടുയള്ളവരെ പ്രതി ചേര്‍ത്ത് ആത്മഹത്യ പ്രേരണയ്ക്കും ഗൂഢാലോചനക്കും പുതിയ കേസെടുക്കാന്‍ അടുത്തിടെ കോടതി നിർദേശം നൽകുകയും മാരാരിക്കുളം പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ തന്നെയും മകനെയും യോഗ നേതൃത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള ഗുഢോലചനയുടെ ഭാഗമാണ് പുതിയ കേസ് എന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *