മാറിവരുന്ന കേരളചരിത്രത്തില്‍ പല സമൂഹങ്ങളും അവരുടെ പാരമ്പര്യത്തൊഴിലുകള്‍ ഉപേക്ഷിക്കുകയോ വിട്ടുപോവുകയോ നവീകരിക്കുകയോ ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ആധുനികവല്ക്കരണം പല സമൂഹങ്ങളെയും ഇതിനു സഹായിക്കുകയും ചില സമൂഹങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുകയുണ്ടായി. ഇത്തരമൊരു യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുവാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ അലക്കുസമൂഹത്തിന്റെ ജീവിതം നല്‍കുന്ന പാഠം. ഈ പുസ്തകം മനുഷ്യരോടു നേരിട്ട് സംസാരിച്ചും അറിഞ്ഞും കേട്ടും പഠിച്ചവയാണ്. അത് ബഹിഷ്‌കൃതസമൂഹത്തെക്കുറിച്ചുള്ള പഠനമാണ്. അതേസമയം ആത്മാഭിമാനവും ആത്മബോധവുമുള്ള സമൂഹത്തെക്കുറിച്ചുള്ള അന്വേഷണമാണ്. ‘വെള്ളാവി- അലക്കുമൈതാനത്തെ കാണാപ്പുറങ്ങള്‍’. ആതിര എ.കെ. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 180 രൂപ.