ജീവിതത്തിന്റെ മഹാപഥങ്ങളിലേക്ക് യാത്ര തിരിച്ചൊരു സഞ്ചാരി ഒരു കനല്‍ക്കാറ്റിന്റെ ഓര്‍മ്മകളിലേക്ക് കടന്നു ചെന്ന് സ്വയമാളുമ്പോള് അഗ്നിച്ചിറകുള്ള ശലഭമായി പൊട്ടിവിരിഞ്ഞ് ആകാശത്തേക്കുയരുന്നു. കാത്തിരുന്നാല്‍ തെളിയാത്ത ഒരു കലക്കവും ജീവിതത്തിനില്ലെന്ന് അപ്പോഴയാള് തിരിച്ചറിയുന്നു. അനന്തരങ്ങളുടെ കാലം ഇന്ദ്രിയാനുഭവങ്ങളില്‍ ലയിക്കുന്ന കാഴ്ച. ആകാശം കളിക്കളമാക്കിയ അപ്പൂപ്പന്താടിക്കും ഒരു നാള് മണ്ണില്‍ വീഴേണ്ടതുണ്ട്. മണ്ണിന്റെ ഗര്‍ഭത്തില്‍ ചെടിയായി ഉരുവാകാന്‍ പറക്കലും പതനവും ജീവിതത്തിന്റെ അനിവാര്യദശകളാണ്. ജീവിതവ്യഥകള്‍ മഴയില്‍ അലിയുന്ന മണ്‍പുറ്റുകള്‍ പോലെയെന്നും പുലരിയില്‍ കളകൂജനം മുഴക്കി വിണ്ണിലേക്ക് പറന്നുയരുന്ന പക്ഷികള്‍ വിരുന്നെത്തുമെന്നും കെട്ടുപിണഞ്ഞു പോകുന്ന ജീവിതപ്പാതകളില്‍ ഇരുളും വെളിച്ചവും നിറഞ്ഞു നില്‍പ്പുണ്ടെന്നും ഈ പുസ്തകം ഓര്‍മ്മിപ്പിക്കുന്നു. ‘വെളിച്ചത്തിന്റെ സഞ്ചാരം’. സലാം എലിക്കോട്ടില്‍. നിയതം ബുക്സ്. വില 142 രൂപ.
വെളിച്ചത്തിന്റെ സഞ്ചാരം
