വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ വി ഡി സതീശന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി. താന്‍ പറയാത്ത കാര്യം ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പേരില്‍ കാര്‍ഡായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി.. വോട്ടെടുപ്പിന്റെ തലേദിവസം വ്യാജ വാര്‍ത്താ കാര്‍ഡുണ്ടാക്കി പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയും രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി.