പ്രിയ നടൻ ഇന്നസെൻറിനെ യാത്രയാക്കാൻ പ്രമുഖരോടൊപ്പം സാധാരണ ജനങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ്. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമാ ലോകത്തു നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ഇന്നസെന്റെന്നും ജനപ്രതിനിധിയായി വന്നപ്പോഴും എല്ലാവരുമായി സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നുവെന്നും അസുഖ ബാധിതനായിരുന്നപ്പോഴും അതിനെ മറികടന്ന കഥ വളരെ സരസമായി മററുള്ളവർക്ക് പ്രചോദനമാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുകയും ചെയ്ത ഒരു മഹത് വ്യക്തിയായിരുന്നു ഇന്നസെന്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഓർമിച്ചു.
കേരള സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ് ഇന്നസെൻറിന്റെ ദേഹവിയോഗത്തോടെ ഉണ്ടായതെന്നും, ധീരതയോടെ കാൻസറിനെ വെല്ലുവിളിച്ച് ജീവിച്ച് അത് രാജ്യത്തെമ്പാടുമുള്ള മനുഷ്യർക്ക് ഒരു സന്ദേശമായി നൽകിയ പ്രിയപ്പെട്ട നടനായിരുന്നു ഇന്നസെന്റെന്നും പോസിറ്റീവ് എനർജി എങ്ങിനെയാണ് മററുള്ളവർക്ക് ഫലപ്രദമായി രൂപപ്പെടുത്താൻ കഴിയുന്നത് എന്നതിന് ഇന്നസെൻറിന്റെ വരികളും നർമത്തിൽ പൊതിഞ്ഞ അദ്ദേഹത്തിന്റെ രചനയും വളരെയധികം ഉപകാരപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു.