രാഹുൽ ഗാന്ധിയുടെ വിമാനത്തിന് ലാൻഡിംഗ് അനുമതി നൽകിയില്ലെന്ന ആരോപണത്തിൽ മറുപടിയുമായി വാരണാസി വിമാനത്താവളം അധികൃതർ.വാരാണസി, പ്രയാഗ്രാജ് സന്ദർശനം മുടങ്ങിയത് സംബന്ധിച്ച പ്രചാരണങ്ങള്‍ തെറ്റാണെന്നും രാഹുൽ തന്നെ വിമാനം റദ്ദാക്കുകയായിരുന്നുവെന്നുമാണ് വിമാനത്താവള അധികൃതര്‍ വിശദമാക്കുന്നത്. വിമാനത്താവള അധികൃതരാണ് അനുമതി നിഷേധിച്ചതെങ്കില്‍ വിവരം വ്യക്തമാക്കണമെന്ന് വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടു .
വാരാണസിയിലെ ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. യുപിയിലെ കോൺഗ്രസ് നേതാവാണ് ആരോപണവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ വിമാനം കഴിഞ്ഞ ദിവസം രാത്രി 10:45ന് ഇറങ്ങാൻ നിശ്ചയിച്ചിരുന്നെങ്കിലും അനുമതി നിഷേധിച്ചെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.