അന്തരിച്ച പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്റെ സംസ്ക്കാരo ഔദ്യോഗിക ബഹുമതികളോടെ ഉച്ച കഴിഞ്ഞ് ചെന്നൈ ബസൻറ് നഗർ ശ്മശാനത്തിൽ നടത്തും.ഇന്നലെ ചെന്നൈ നുങ്കുo പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. തമിഴ്നാട് ഗവർണർ ഉൾപ്പെടെ രാഷ്ട്രീയ കല സാംസ്കാരിക സിനിമാ മേഖലകളിലെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ഇത്തവണ പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങാനയാണ് ഗായിക വിടവാങ്ങുന്നത്. പത്തൊൻപത് ഇന്ത്യൻ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചു. മലയാളത്തിൽ മാത്രം അറുനൂറ്റി ഇരുപത്തിയഞ്ചിൽ പരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ ചലച്ചിത്ര ഗായികാ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.
വാണിജയറാമിന്റെ വിയോഗത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മധുരശബ്ദത്തിന് ഉടമയായിരുന്ന വാണി ജയറാം വികാരങ്ങളും ഭാവങ്ങളും ഉൾകൊണ്ട ശ്രുതിഗീതങ്ങളിലൂടെ വിവിധ ഭാഷകൾക്ക് ഒട്ടേറെ ഗാനങ്ങൾ സംഭാവന ചെയ്തിട്ടുന്നെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.