ഐ.പി.എല്‍ സീസണോടനുബന്ധിച്ച് മുന്‍നിര ടെലകോം സേവനദാതാവായ വി പ്രത്യേക ഇളവുകളും അധിക ഡാറ്റയും പ്രഖ്യാപിച്ചു. വി ആപ്പിലൂടെയാണ് ഈ ആനുകൂല്യങ്ങള്‍. 1449 രൂപയുടെ പായ്ക്കില്‍ 50 രൂപയുടെ ഇളവു ലഭിക്കും. 3,199 രൂപയുടെ പായ്ക്കില്‍ നൂറു രൂപയുടെ ഇളവ് ലഭിക്കും. 699 രൂപയുടെ പായ്ക്കില്‍ 50 രൂപയുടെ ഇളവാണുള്ളത്. ഇതിനുപുറമെ 181 രൂപയുടെ പായ്ക്കില്‍ 50 ശതമാനവും 75 രൂപയുടെ പായ്ക്കില്‍ 25 ശതമാനവും അധിക ഡാറ്റ നല്‍കും. ഈ ആനൂകൂല്യങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ അധിക പായ്ക്കുകളും അവതരിപ്പിക്കുന്നുണ്ട്. 298 രൂപയുടെ പായ്ക്കില്‍ 28 ദിവസത്തേക്ക് 50 ജി.ബി ഡാറ്റയും 418 രൂപയുടെ പായ്ക്കില്‍ 56 ദിവസത്തേക്ക് 100 ജി.ബിയും ഡാറ്റ ലഭിക്കും. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ ഒന്നു വരെ തിരഞ്ഞെടുത്ത റീചാര്‍ജ് പായ്ക്കുകളില്‍ അധിക ഡാറ്റാ ആ നൂകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 1449 രൂപയുടെ പായ്ക്കില്‍ 30 ജി.ബി അധിക ഡാറ്റ, 2899 രൂപ, 3099 രൂപ, 3199 രൂപ പായ്ക്കുകളില്‍ 50 ജി.ബി വീതം അധിക ഡാറ്റ എന്നിങ്ങനെ ലഭിക്കും.