മദ്ധ്യതിരുവിതാംകൂറില്‍നിന്നു മലബാറിലേക്കുള്ള ഒന്നാം കുടിയേറ്റത്തിന്റെ, പിന്നെ അതിസമ്പന്നരാജ്യത്തിലേക്കുള്ള രണ്ടാം കുടിയേറ്റത്തിന്റെ വിയര്‍പ്പും ചൂരും പച്ചമണവുമുള്ള കഥകളാണ് ഇതില്‍. ഇതിനെല്ലാമിടയില്‍ ഞെരുങ്ങുന്ന ജീവിതങ്ങളുടെ കുതിപ്പുകളുടെയും കിതപ്പുകളുടെയും തളിര്‍പ്പുകളുടെയും ആഴങ്ങള്‍ പകര്‍ത്തിയെടുക്കുമ്പോള്‍ ഈ കഥകള്‍ ഒപ്പുകടലാസാവുന്നു. ‘ഉത്തരിപ്പുകടം’. സീമ ജോസഫ്. മാതൃഭൂമി. വില 161 രൂപ.