കാവുകളെക്കുറിച്ചുള്ള ലോകത്തിലെ ആദ്യത്തെ സമഗ്രപഠനം. ഈ പുസ്തകം തികച്ചുമൊരു അക്കാദമിക പഠനമല്ലായിരിക്കാം. പക്ഷേ, നിങ്ങള്‍ക്കു വേണ്ടതിലധികം ഇതിലുണ്ട്. സ്ഥലദേവതകളെപ്പറ്റിയുള്ള ഐതിഹ്യങ്ങള്‍ തുടങ്ങി കാവുകള്‍ക്കുള്ളിലെ അപൂര്‍വ്വസസ്യങ്ങളുടെ ശാസ്ത്രീയനാമങ്ങള്‍ വരെ ഉണ്ണികൃഷ്ണന് സുപരിചിതമാണ്. ചരിത്രവും ഐതിഹ്യവും പരിസ്ഥിതിശാസ്ത്രവും ജനിതകശാസ്ത്രവും എല്ലാം കൂടിക്കലര്‍ന്നു കിടക്കുന്ന ഒരു കൗതുകകരമായ ദൃശ്യമാണിത്. വേണ്ടവര്‍ക്ക് ഇവയില്‍നിന്ന് വേണ്ടത് തിരഞ്ഞെടുക്കാം. കേരള സാഹിത്യ അക്കാദമി പ്രഥമ ജി.എന്‍. പിള്ള എന്‍ഡോവ്മെന്റ് അവാര്‍ഡ്, എന്‍.വി. കൃഷ്ണവാരിയര്‍ സാഹിത്യ പുരസ്‌കാരം എന്നിവ നേടിയ കൃതി. ‘ഉത്തര കേരളത്തിലെ വിശുദ്ധ വനങ്ങള്‍’. ഇ ഉണ്ണികൃഷ്ണന്‍. ഡിസി ബുക്‌സ്. വില 474 രൂപ.