എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ മദ്യപിച്ചു ലക്കുകെട്ട യാത്രക്കാന്‍ തന്റെ ദേഹത്തു മൂത്രമൊഴിച്ചെന്നു വയോധികയായ യാത്രക്കാരി. ന്യൂയോര്‍ക്കില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള എഐ 102 വിമാനത്തില്‍ സംഭവം നടന്നയുടനേ വിമാനത്തിലെ ജീവനക്കാരോടു പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
നവംബറില്‍ നടന്ന സംഭവത്തെക്കുറിച്ച് യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്തായതോടെയാണ് വിവരം ലോകം അറിയുന്നത്.
ഉച്ചഭക്ഷണത്തിനു ശേഷം ലൈറ്റുകള്‍ ഓഫായതിനു പിറകേ, സഹയാത്രികന്‍ തന്റെ സീറ്റിനരികിലേക്കു വന്ന് പാന്റിന്റെ സിബ് തുറന്ന് ദേഹത്തേക്ക് മൂത്രം ഒഴിക്കുകയായിരുന്നു. താന്‍ എതിര്‍ത്തെങ്കിലും മദ്യലഹരിയിലായിരുന്ന അയാള്‍ അതു ഗൗനിച്ചില്ല. തന്റെ വസ്ത്രത്തിലും ഷൂസിലും ബാഗിലും മൂത്രമായി. മൂത്രമൊഴിച്ച ശേഷം സ്വാകാര്യ ഭാഗങ്ങള്‍ കുറച്ചു സമയം പ്രദര്‍ശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. യാത്രക്കാരിയുടെ ബഹളം കേട്ട് ഓടിയെത്തിയ ക്യാബിന്‍ ക്രൂ യാത്രക്കാരിക്കു മറ്റൊരു വസ്ത്രം നല്‍കി. മൂത്രമായ സീറ്റില്‍ അണുനാശിനി തെളിച്ച് ഒരു ഷീറ്റു വിരിച്ചുകൊടുത്തെന്നും പരാതിക്കാരി പറയുന്നു.
പൊലീസിനു പരാതി കൈമാറിയിട്ടുണ്ടെന്നും വ്യദ്ധയ്ക്ക് വേണ്ട സഹായം നല്‍കിയിരുന്നെന്നുമാണ് എയര്‍ ഇന്ത്യ മാനേജ്‌മെന്റിന്റെ വിശദീകരണം. യാത്രക്കാരനെ കരിമ്പട്ടികയില്‍ പെടുത്താന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയെന്നും എയര്‍ ഇന്ത്യ പറഞ്ഞു.