അതിർത്തി സംഘർഷത്തെ ചൊല്ലി ഇന്നും പാർലമെന്റിൽ ബഹളം. പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടത് അംഗങ്ങളാണ് സഭ വിട്ട് ഇറങ്ങിപ്പോയത്. ഇന്ത്യ – ചൈന അതിർത്തി സംഘർഷം പാർലമെന്റിൽ ശക്തമായ വാക്കേറ്റത്തിനും ബഹളത്തിനും കാരണമായി. രാജ്യസഭയിൽ മനീഷ് തിവാരി നൽകിയ നോട്ടീസ് ചട്ടപ്രകാരമല്ലെന്ന് പറഞ്ഞ് തള്ളി രാജ്യസഭാധ്യക്ഷൻ.
തങ്ങളുന്നയിച്ച വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കാതെ വന്നതോടെയാണ് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയത്. സഭ തടസപ്പെടുത്തുന്നതിനെ രാജ്യസഭാ അധ്യക്ഷൻ വിമർശിച്ചു. ക്രിയാത്മകമായ ചർച്ചകൾ നടക്കേണ്ട സമയമാണ് നഷ്ടമാകുന്നതെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു.