യു.പി.ഐ വഴിയുള്ള ഇടപാടുകളുടെ പരിധി ഉയര്‍ത്തി. ആദ്യ ഘട്ടത്തില്‍ ചില പ്രത്യേക കാറ്റഗറികളിലുള്ള ഇടപാടുകളിലാകും ഈ ഇളവ് ലഭിക്കുക. നികുതി പേയ്മെന്റുകള്‍, ആശുപത്രി ബില്ലുകള്‍, വിദ്യാഭ്യാസ സംബന്ധമായ സര്‍വീസുകള്‍, ഐ.പി.ഒ എന്നിവയ്ക്കാണ് 5 ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ ചെയ്യാന്‍ സാധിക്കുക. ബാങ്കുകളും യു.പി.ഐ ആപ്പുകളും പുതിയ പുതിയ പരിധിയിലേക്ക് മാറാന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.പി.സി.ഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇടപാട്ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യു.പി.ഐ ഇടപാട് നടത്താന്‍ കഴിയുന്ന യു.പി.ഐ സര്‍ക്കിള്‍ എന്ന പുതിയ ഫീച്ചറും എന്‍.പി.സി.ഐ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഒരു യു.പി.ഐ ഉപയോക്താവിന്റെ അക്കൗണ്ട് ഉപയോഗിച്ച് അദ്ദേഹത്തിന്റെ അനുമതിയുടെയോ അല്ലെങ്കില്‍ അല്ലെങ്കില്‍ മറ്റൊരാളെ ചുമതലപ്പെടുത്തിയോ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന ഫീച്ചറാണിത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *