ഉണ്ണി മുകുന്ദന് നായകനാകുന്ന ‘മാര്‍ക്കോ’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മലയാളത്തിലെ തന്നെ ‘മോസ്റ്റ് വയലന്റ് ഫിലിം’ എന്ന ലേബലിനോട് നൂറ്റൊന്ന് ശതമാനം കൂറുപുലര്‍ത്തുന്ന ചിത്രമായിരിക്കും മാര്‍ക്കോ എന്ന് ഉറപ്പിക്കുന്നതാണ് ഈ ടീസര്‍. ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന് ടീസറിലുള്ളത്. നടന് ജഗദീഷിന്റേയും മാരക അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും ടീസര്‍ സൂചന നല്കുന്നു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. മലയാളം ഇതുവരെ കാണാത്ത വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാര്‍ക്കോ’ 5 ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ക്യൂബ്സ് ഇന്റര്‍നാഷനല്‍, ഉണ്ണി മുകുന്ദന് ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മ്മാണവും വിതരണവും. സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്, യുക്തി തരേജ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്.
ഉണ്ണി മുകുന്ദന് നായകനായ ‘മാര്‍ക്കോ’ ടീസര്‍
