അനാവശ്യ ഇമെയിലുകള്‍ എളുപ്പത്തില്‍ അണ്‍സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള പുതിയൊരു ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ജിമെയില്‍ മൊബൈല്‍, വെബ് പതിപ്പുകളില്‍ ഈ സേവനം ലഭ്യമാകും. അനാവശ്യ ഇമെയിലുകള്‍ എളുപ്പം നീക്കം ചെയ്യാന്‍ വെബിലെ ത്രഡ് ലിസ്റ്റിലെ ഹോവര്‍ പ്രവര്‍ത്തനങ്ങളില്‍ കാണുന്ന അണ്‍സബ്‌സ്‌ക്രൈബ് ബട്ടണ്‍ ആക്റ്റീവ് ചെയ്താല്‍ മതിയാകും. അണ്‍സബ്‌സ്‌ക്രൈബ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍, ഇമെയില്‍ വിലാസത്തില്‍ നിന്നും ഉപഭോക്താവിന്റെ വിലാസം നീക്കം ചെയ്യുന്നതിനായി ജിമെയില്‍ ലഭിച്ച വ്യക്തിക്ക് ഒരു റിക്വസ്റ്റ് ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് അനാവശ്യ മെയിലുകള്‍ വരുന്നത് നിയന്ത്രിക്കപ്പെടുക. ഫെബ്രുവരി അവസാനത്തോടെ മുഴുവന്‍ ഉപഭോക്താക്കളിലേക്കും ഈ ഫീച്ചര്‍ എത്തിക്കാനാണ് ഗൂഗിളിന്റെ ശ്രമം. അതേസമയം, രണ്ട് വര്‍ഷത്തിലധികം ലോഗിന്‍ ചെയ്യാത്തതോ, ഉപയോഗിക്കാത്തതോയ ജിമെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്.