ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പരമാവധി പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുമെന്ന് നിതീഷ് കുമാർ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് ബിജെപിയെ അധികാരത്തിൽനിന്ന് നീക്കണമെന്ന് കെജ്രിവാളും പ്രതികരിച്ചു.
അതോടൊപ്പം പ്രതിപക്ഷത്ത് എല്ലാവർക്കും പ്രധാനമന്ത്രിയാകണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പരിഹസിച്ചു.നിതീഷ് കുമാറും അതിൽ ഉറച്ചു നിൽക്കുകയാണ്. 2024 പ്രധാനമന്ത്രിപദത്തിന് ഒഴിവില്ലെന്ന് നിതീഷ് കുമാർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.