ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടേയ് യുടെ മിഡ് സൈസ് എസ് യു വി യായ ക്രെറ്റയാണ്. 2015 ല്‍ രാജ്യത്ത് അവതരിപ്പിക്കപ്പെട്ട കാലം മുതല്‍ തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ് യു വി കളില്‍ ഒന്ന് എന്ന പേര് സ്ഥിരതയോടെ നിലനിര്‍ത്തുന്നുണ്ട് ക്രെറ്റ. നിരത്തിലെത്തി പത്തുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് ഈ നേട്ടമെന്നത് നിര്‍മാതാക്കള്‍ക്കും ഇരട്ടി മധുരമാണ്. 2025 ജൂണിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 15786 യൂണിറ്റ് ക്രെറ്റയാണ് ഉപഭോക്താക്കളുടെ കൈകളിലെത്തിയത്. നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ മാത്രം 12 ലക്ഷം ഹാപ്പി കസ്റ്റമേഴ്‌സ് ക്രെറ്റയ്ക്കുണ്ട്. 2015ല്‍ പുറത്തിറക്കിയ ക്രെറ്റ സ്റ്റാന്‍ഡേഡ്, എന്‍ലൈന്‍ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ ലഭ്യമാണ്. വില 11 ലക്ഷം രൂപ മുതല്‍ 20.15 ലക്ഷം വരെ. കൂടുതല്‍ സ്പോര്‍ട്ടി മോഡലായ ക്രെറ്റ എന്‍ ലൈനിന്റെ വില 16.82 ലക്ഷം മുതല്‍ 20.45 ലക്ഷം രൂപ വരെയാണ്.