ടിവിഎസ് മെട്രോ പ്ലസ് 110 മോട്ടോര്‍സൈക്കളിനെ ബംഗ്ലാദേശില്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോഴ്‌സ്. പുതിയ ടിവിഎസ് മെട്രോ പ്ലസ് 110-ന് രൂപവും പ്രീമിയം 3ഡ്ി ലോഗോയും സ്‌റ്റൈലിഷ് ഡ്യുവല്‍-ടോണ്‍ മസ്‌കുലര്‍ ഫ്യുവല്‍ ടാങ്കും ഉള്ള ഉയര്‍ന്ന സ്‌റ്റൈലിഷ് ഘടകങ്ങളും ഉണ്ടെന്നും കമ്പനി പറയുന്നു. ഓള്‍-ഗിയര്‍ ഇലക്ട്രിക് സ്റ്റാര്‍ട്ട്, അലുമിനിയം ഗ്രാബ് റെയില്‍, ക്രോം മഫ്ളര്‍ ഗാര്‍ഡ്, സ്പോര്‍ട്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ ആകര്‍ഷകമായ ഫീച്ചറുകളുടെ ഒരു നിര ഈ മോട്ടോര്‍സൈക്കിളില്‍ ഉണ്ട്. ഇലക്ട്രിക് സ്റ്റാര്‍ട്ട് അലോയി വീല്‍ വേരിയന്റുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാകും. കൂടാതെ രണ്ട് പുതിയ ഡ്യുവല്‍-ടോണ്‍ നിറങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കളര്‍ സ്‌കീമുകളില്‍ വരും. ടിവിഎസ് മെട്രോ പ്ലസ്, അതിന്റെ ആദ്യ ലോഞ്ച് മുതല്‍ ബംഗ്ലാദേശില്‍ 1.2 ലക്ഷം യൂണിറ്റുകള്‍ വിറ്റിട്ടുണ്ട്. 86 കിമി എന്ന മികച്ച ഇന്‍-ക്ലാസ് മൈലേജ് നല്‍കുന്നു. പുതിയ ടിവിഎസ് മെട്രോ പ്ലസ് 110 എല്ലാ ടിവിഎസ് ഓട്ടോ ബംഗ്ലാദേശ് ഷോറൂമുകളിലും ലഭ്യമാകും.